ശബരിമല: മതില്‍കെട്ടാന്‍ വനിതകള്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി വനിതാ മതില്‍ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലാണു തീരുമാനം.


ഇരുണ്ട യുഗത്തിലേക്കു പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാകും പരിപാടി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി സംഘാടക സമിതിയും രൂപീകരിച്ചു. യോഗത്തില്‍ എന്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്‍എസ്എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *