കോടിയേരി ബാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ വിനോദിനിക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്ന് ഇന്നലെയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സിപിഎമ്മിലെ ഉള്‍പാര്‍ട്ടി പോര് പരിഹരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലും ജില്ലാ സെക്രട്ടറിയേറ്റിലും കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed