സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ജില്ലയില്‍ സ്പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ്

തിരുവനന്തപുരം: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകേതര ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനായി ജില്ലയില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസ. ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ജീവനക്കാരും രണ്ടു ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ മോപ്പ് അപ്പ് ആക്ടിവിറ്റിയായാണ് ഈ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

സ്‌കൂള്‍ ജീവനക്കാരനാണെന്നു കാണിക്കുന്ന ഐഡി കാര്‍ഡുമായി സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ എത്തി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്‌സിന്‍ സ്വീകരിക്കാം. ഗവ. വിമന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയും സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിന്‍ ലഭിക്കും.

ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *