സന്നിധാനത്ത് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം

ശബരിമല: സന്നിധാനത്ത് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം. രാവിലെ തന്ത്രി കണ്ഠര് രാജീവരുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാറും ഒപ്പമുണ്ടായിരുന്നു. മേല്‍ശാന്തിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.


ഐജി ദിനേന്ദ്ര കശ്യപ്, കലക്ടര്‍ നൂഹ് തുടങ്ങിയവരും പങ്കെടുക്കുന്നു. സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനുണ്ട്. ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവ് നേരിട്ടതും ചര്‍ച്ച ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *