ശബരിമല: മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് എന്‍എസ്എസ് തീരുമാനം

കോട്ടയം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് എന്‍എസ്എസ് തീരുമാനം. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ എന്‍എസ്എസ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതി വിധിക്കു ശേഷം സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ച നിലപാടിന്മേലാണ് ഇന്നത്തെ ചര്‍ച്ച. അതേസമയം, ഇന്നു ചേരാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ്എന്‍ഡിപി നിലപാട്. യോഗക്ഷേമസഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇന്നു വൈകിട്ടാണ് സമുദായ സംഘടനകളുടെ യോഗം.

Leave a Reply

Your email address will not be published. Required fields are marked *