യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി
കൊച്ചി: മെട്രോ ജനകീയ യാത്ര കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി.
ജനപ്രതിനിധികള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രമേശ് ചെന്നിത്തല, എംഎം ഹസന്, വിഡി സതീശന്, പിടി തോമസ് തുടങ്ങിയ 30 പേരായിരുന്നു പ്രതിസ്ഥാവത്തുണ്ടായിരുന്നത്. നേതാക്കള്‍ക്കെതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
2017ലായിരുന്നു യുഡിഎഫ് നേതാക്കള്‍ മെട്രോയില്‍ ജനകീയ യാത്ര നടത്തിയത്. മെട്രോ ഉദ്ഘാടനവും അതിലെ ആദ്യ യാത്രയും രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ചായിരുന്നു മെട്രോ ജനകീയ യാത്ര. ആലുവ മുതല്‍ പാലാരിവട്ടം വരെ ജനികീയ യാത്ര നടത്തിയതിന് കെഎംആര്‍എല്‍ നല്കിയ പരാതിയിലായിരുന്നു കേസ്.