പി.എസ്.സി.യുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: പി.എസ്.സി.യുടെ എല്‍.ജി.എസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിനല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.

പി.എസ്.സി.യുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ട് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്.

ഓരോ ജില്ലകളില്‍ നിന്നുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ഹര്‍ജികള്‍ പരിഗണിക്കാനും ട്രിബ്യൂണലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രമായി നീട്ടാനാകില്ലെന്നും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പി.എസ്.സി കോടതിയില്‍ ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റ് നീട്ടുന്ന കാര്യത്തില്‍ ട്രൈബ്യൂണലിന് ഇടപെടനാകില്ലെന്നും ട്രൈബ്യൂണലിന്‍്റെ വിധി സ്റ്റേ ചെയ്യണമെന്നും പി.എസ്.സി ഹൈക്കോടതിയില്‍ വാദിച്ചു.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്ബോള്‍ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *