കേരളത്തില്‍നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്നാടും

ചെന്നൈ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്നാടും. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

കേരളത്തില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതി എന്നും പറഞ്ഞിരുന്നു.

എന്നാല്‍, കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ട്‌. അതെ സമയം, രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ച്‌ 14 ദിവസം പിന്നിട്ടവര്‍ക്ക് മാത്രം ഇളവുണ്ടാകും.

കേരളത്തില്‍നിന്നെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് (ആര്‍ടിപിസിആര്‍) കര്‍ണാടക നിര്‍ബന്ധമാക്കി. ഇന്നലെ ഇതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്‌ വന്നിരുന്നു. 2 ഡോസ് വാക്സീന്‍ എടുത്തവരായാലും 72 മണിക്കൂറിനിടെയുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാകൂ എന്നാണ് പുതുക്കിയ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *