കേരളത്തില്‍ ടിപിആര്‍ കൂടുന്നതില്‍ ആശങ്കയെന്ന് കേന്ദ്രസംഘം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സംഘം. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും, ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും സംഘം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്.
കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

ടിപിആര്‍ കൂടിയ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം സന്ദര്‍ശനം നടത്തുന്നത്. രണ്ടു സംഘങ്ങളാണ് വിവിധ ജില്ലകളില്‍ യോഗം ചേരുക. പരിശോധനകള്‍, സമ്ബര്‍ക്കപ്പട്ടിക, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് അവലോകനം ചെയ്യുന്നത്. കേന്ദ്ര സംഘം തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *