സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ശുചിത്വ മിഷൻ

സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ട്
ശുചിത്വ മിഷൻ
സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിലെയും കോളജുകളിലെയും എൻ.എസ്.എസ് വോളന്റിയർമാർ മുഖേന കൂടുതൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇക്കൊല്ലം നടപ്പിലാക്കുമെന്ന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയകുമാർ വർമ്മ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മാലിന്യ നിർമാർജനത്തിന് കൂടുതൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യം. എല്ലാ സർക്കാർ ഓഫീസുകളിലും ഈ വർഷം തന്നെ ഹരിതചട്ടം നടപ്പിലാക്കും. ഇതിനായി വലിയ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇതുവരെ 145 സർക്കാർ ഓഫീസുകളാണ് പൂർണമായും ഹരിത ചട്ടം പാലിക്കുന്നത്. മാധ്യമങ്ങൾ വഴി ഹരിതചട്ടത്തെ കുറിച്ച് കൂടുതൽ അവബോധം നൽകാനുള്ള പദ്ധതികളും നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രചരണ പരിപാടികൾ മുന്നോട്ടു കൊണ്ടു പോകാനാണ് ലക്ഷ്യമിടുത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് എല്ലാവിധ സാമ്പത്തിക സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 3,323 ടൺ ജൈവ മാലിന്യമാണ് സംസ്‌കരിക്കാനായത്. ആകെയുണ്ടാകുന്ന ജൈവ മാലിന്യത്തിന്റെ 50 ശതമാനമാണിത്. ബാക്കിയുള്ളവ കൂടി സംസ്‌കരിക്കാനുള്ള ശ്രമം ഈവർഷം പൂർത്തിയാകും. അജൈവ മാലിന്യ സംസ്‌കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹരിതകർമ്മ സേനയെ സുസ്ഥിരമായി നിലനിർത്തും.
 
കലാവിരുന്നൊരുക്കി ഡോ രാജശ്രീ വാര്യരും
സംഘവും
നവകേരളം കർമ്മപദ്ധതിയുടെ ഒന്നാം ദിനം സമാപിച്ചത് പ്രശസ്ത നർത്തകിയും സംഗീതജ്ഞയുമായ ഡോ രാജശ്രീ വാര്യരും സംഘവും അവതരിപ്പിച്ച നൃത്തവിരുന്നോടെയാണ്. കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നൃത്തം അരങ്ങേറിയത്. വൈകിട്ട് 7.30 ഓടെ ആരംഭിച്ച നൃത്തവിരുന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുപോലെ ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *