സാര്‍ക്ക് ഉച്ചകോടിക്ക് നരേന്ദ്രമോദിയെ പാകിസ്ഥാന്‍ ക്ഷണിക്കും

ന്യൂഡല്‍ഹി: സാര്‍ക്ക് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാനിലേക്കു ക്ഷണിക്കുമെന്നു പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചു. 2016 ല്‍ പാക്കിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ സൈനികത്താവളത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിച്ചത്.


അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു. സെപ്റ്റംബറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചര്‍ച്ചയ്ക്കു തയാറായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍പു ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം ഇന്ത്യ പിന്മാറുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *