ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് ടു വിജയം 87.94%

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 87.94% പേര്‍ വിജയിച്ചു.

പരീക്ഷ എഴുതിയവരില്‍ 3,28,702 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. സയന്‍സ് 90.52%, ഹ്യൂമാനിറ്റീസ 80.04%, കൊമേഴ്‌സ്- 89.13%, ആര്‍ട് 89.33% എന്നിങ്ങനെയാണ് വിജയശതമാനം. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. സേ ഇംപ്രീവ്‌മെന്റ് പരീക്ഷ ഓഗസ്റ്റില്‍ നടക്കും.

48,383 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02% പേരും എയ്ഡഡ് സ്‌കൂളില്‍ 90.37% പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 87.67% പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.

എറണാകുളം ജില്ല 91.11 ശതമാനം വിജയം നേടി ഒന്നാം സ്ഥാനത്തെത്തി. കുറവ് വിജയം പത്തനംതിട്ടയില്‍ 82.53%

Leave a Reply

Your email address will not be published. Required fields are marked *