കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ്‌ ബൊമ്മ അധികാരമേറ്റു

ബംഗലൂരു:ബസവരാജ്‌ ബൊമ്മ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌.

രാജ് ഭവനിലെ ഗ്ളാസ് ഹൌസില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കര്‍ണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍, അരുണ്‍ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *