മുട്ടില്‍ മരംമുറി കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളി

കൊച്ചി: വയനാട്ടിലെ വിവാദനായ മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളി. വയനാട് വാഴവറ്റ മൂറ്റാനാനിയില്‍ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ഹരജികളാണ് കോടതി തള്ളിയത്.

റിസര്‍വ് മരങ്ങളാണ് പ്രതികള്‍ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈകോടതി നടപടി. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു.

വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് വെട്ടിയതെന്നും അത് വനഭൂമിയല്ലെന്നും ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസറുടെ രേഖകള്‍ പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *