രാ​ജ്യ​ത്ത് 39,361 പുതിയ കോവിഡ് രോഗികള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍‌ 39,361 പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. 416 പേ​രാ​ണ് പുതുതായി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

3.41 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഇ​തി​ല്‍ പ​കു​തി​യോ​ളം കേ​സു​ക​ള്‍ കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

അതെ സമയം 35,968 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 4,11,189 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 4,20,967 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ആ​കെ 3,05,79,106 പേ​ര്‍ സുഖം പ്രാപിച്ചു .

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,54,444 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. രാ​ജ്യ​ത്ത് ആ​കെ 45,74,44,011 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ഐ​സി​എം​ആ​ര്‍ വ്യക്തമാക്കി . ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം 43,51,96,001 പേ​ര്‍​ക്ക് വാ​ക്സി​ന്‍ വിതരണം ചെയ്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *