കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു

ബംഗളൂരു: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. വൈകുന്നേരം നാല് മണിക്ക് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം പൂര്‍ത്തിയായാക്കുന്ന ചടങ്ങിലാണ് രാജിപ്രഖ്യാപനം നടത്തിയത്‌..പ്രസംഗത്തിനിടെ അദ്ദേഹം വികാരാധീനനാകുയും കരയുകയും ചെയ്തു.

വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണെന്നും . എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും വികാരാധീനനായി യെദ്യൂരപ്പ പ്രസംഗത്തിനിടെ പറഞ്ഞു.

78 കാരനായ യെദ്യൂരപ്പ ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ഒരേയൊരു ബിജെപി മുഖ്യമന്ത്രിയുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *