പാര്‍ട്ടി കമ്മീഷന് മുന്നില്‍ ജി സുധാകരനെതിരെ പരാതി പ്രളയം

ആലപ്പുഴ: അമ്ബലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സിപിഎം അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരനെതിരെ പരാതികളുടെ പ്രളയം.

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരെ പരാതിയുമായി എത്തി. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച്‌ സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം വേണുഗോപാല്‍ പരാതിപ്പെട്ടു.

ജി.സുധാകരന്‍ മല്‍സരിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച്‌ സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി.സുധാകരനടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ജി.സുധാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *