ഡിജിറ്റല്‍ വിദ്യാഭ്യാസ പഞ്ചായത്തായി കരകുളം

നെടുമങ്ങാട്: കരകുളം ഗ്രാമ പഞ്ചായത്തിനെ സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാഭ്യാസ പഞ്ചായത്തായി പ്രഖ്യാപിച്ചു.

പഞ്ചായത്തിലെ പതിമൂന്ന് വിദ്യാലയങ്ങള്‍ക്ക് ഡിജിറ്റല്‍ പഠന പദ്ധതിയുടെ ഭാഗമായുള്ള ടാബുകള്‍ വിതരണം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു .

ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്ബിളി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്ക് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *