വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശി എസ് വിജയകുമാറാണ് മരിച്ചത്.

ലോക്ഡൗണ്‍ മൂലം കച്ചവടം മുടങ്ങിയപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയുണ്ട്.

വീട് നിര്‍മ്മാണത്തിനായി വായ്പയെടുത്തതും മറ്റുള്ളവരില്‍ നിന്നും വാങ്ങിയതുമൊക്കെയായി എകദേശം 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മലയന്‍കീഴ് പോലീസ് സ്ഥലത്തെത്ി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *