രാജ്യത്ത് 41,383 പുതിയ കോവിഡ്‌ കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 41,383 കോവിഡ്‌ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 507 മരണങ്ങളാണ് കോവിഡ്‌ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 38,652 പേരാണ് രോഗമുക്തരായത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. ആകെ 3,04,29,339 പേരാണ് രോഗമുക്തരായത്

നിലവില്‍ 4.09 ലക്ഷം കോവിഡ്‌ രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ കൊവിഡ് ബാധിച്ച്‌ രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്.

രാജ്യത്താകെ 41,78,51,151 പേര്‍ക്കാണ് കോവിഡ്‌ വാക്‌സിനേഷന്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *