സാങ്കേതിക സര്‍വകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച്‌ കെ എസ് യു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷ ബഹിഷ്ക്കരിച്ച്‌ കെ എസ് യു പ്രതിഷേധം. ശ്രീകാര്യം സി ഇ ടി എഞ്ചിനീയറിംഗ് കോളേജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി ചോദ്യ പേപ്പര്‍ പുറത്തേക്കെറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ശ്രീകാര്യം പൊലീസ് അറസ്‌റ്റ് ചെയ്‌തു.

സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളജുകളിലും കെ എസ് ​യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്.

കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജിലും പൊലീസ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. ലാത്തി ചാര്‍ജില്‍ തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റമില്ലാതെ ഇന്ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സര്‍വകലാശാലയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *