രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.. കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 372 മരണള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണിത്. രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 414,482.

45,252 രോഗികള്‍ രോഗമുക്തരായി. 97.37 ആണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 4,06,130 സജീവ കേസുകള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 52,67,309 ഡോസ് പ്രതിരോധ കുത്തിവെപ്പ് നടത്തി. ആകെ 41.18 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും കേരളത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *