ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. കൊളംബോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം തുടങ്ങുക.

മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിജയലക്ഷ്യമായ 263 റണ്‍സ് 80 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യന്‍ യുവനിര മറികടക്കുകയായിരുന്നു.

പരമ്ബര പിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.  ഇന്ന് കൂടി തോറ്റാല്‍ ഈ വര്‍ഷം ശ്രീലങ്ക അടിയറവുപറഞ്ഞ ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *