ടി.പിയുടെ മകനും, എന്‍.വേണുവിനും വധഭീഷണി

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ആര്‍.എം.പി നേതാവ് എന്‍.വേണുവിനെയും വധിക്കുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കെ.കെ രമ എം.എല്‍.എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് കിട്ടിയത്.

സിപിഎം നേതാവ് എ.എന്‍ ഷംസീറിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പരാമര്‍ശം നടത്തരുതെന്നും കത്തില്‍ വിലക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് ടിപിയെ കൊലപ്പെടുത്തിയതെന്നും കത്തിലുണ്ട്.

ടിപിയുടെ മകന്‍ അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്ന തരത്തിലാണ് കത്തിലെ വരികള്‍. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

2012 ല്‍ ടി.പി കൊല്ലപ്പെടുന്നതിന് മുന്‍പും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കള്‍ ഇതേ വാചകങ്ങള്‍ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *