എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.  ഈ വർഷം 99.47 ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

മുൻ വർഷത്തെ അപേക്ഷിച്ച് 0.65 ശതമാനത്തിൻ്റെ വർധനവ്. 1,21,3 18 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. നാലരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.

ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.

1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം.

ഇതോടൊപ്പം ടി.എച്ച്‌.എസ്.എല്‍.സി, ടി.എച്ച്‌.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്‌.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും.ഏപ്രില്‍ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപെയേഡ്), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. പരീക്ഷാബോർഡ് യോഗം ചേർന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നൽകി.

ഫലമറിയാന്‍ പോർട്ടലും ആപ്പും ഒരുക്കിയിട്ടുണ്ട്. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്​സൈറ്റിന്​ പുറമെ ‘സഫലം 2021 ‘ എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ്​ ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്​. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2021’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.

എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

http:keralapareekshabhavan.in
https:sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്.എസ്.എല്‍.സി (എച്ച്‌.ഐ) ഫലം
http:sslchiexam.kerala.gov.in

ടി.എച്ച്‌.എസ്.എല്‍.സി (എച്ച്‌.ഐ) ഫലം
http:thslchiexam.kerala.gov.in

ടി.എച്ച്‌.എസ്.എല്‍.സി ഫലം
http:thslcexam.kerala.gov.in

എ.എച്ച്‌.എസ്.എല്‍.സി ഫലം
http:ahslcexam.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *