രാജ്യത്ത് പുതിയതായി 31,443 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി:  രാജ്യത്ത് 31,443 കോവിഡ് കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

118 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകളില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനമാണ്. 97.28 ശതമാനമായി രോഗമമുക്തി നിരക്ക് ഉയര്‍ന്നു. എന്നാല്‍ കോവിഡ് ബാധിച്ച്‌ 2,020 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,32,778 കോവിഡ് രോഗികളാണ്. എന്നാല്‍ ഇതുവരെ 38,14,67,646 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *