രാജ്യത്ത് പ്രതിദിന രോഗികള്‍ 40000ല്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37154 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 724 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള മരണം 408764 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.08 കോടി പിന്നിട്ടു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആണ്.

രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4.50 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ 2.35 ലക്ഷത്തോളം കേസുകള്‍ കേരളം മഹാരാഷ്ട്ര എന്നീ രണ്ടു സംസ്ഥാനങ്ങളിലായാണ്. ദേശീയ രോഗമുക്തി നിരക്ക് 97.22 ശതമാനം ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

തുടര്‍ച്ചയായി ഇരുപത്തിയൊന്നാം ദിവസമാണ് രാജ്യത്ത് ടി പി ആര്‍ മൂന്നു ശതമാനത്തില്‍ താഴെ തുടരുന്നത്. രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ 12220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസം പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന ഏക സംസ്ഥാനവും കേരളം മാത്രമാണ്.

മഹാരാഷ്ട്രയില്‍ പുതിയതായി 8535 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 2775, ആന്ധ്രയില്‍ 2665, ഒഡീഷയില്‍ 2282, കര്‍ണാടകയില്‍ 1978 എന്നിങ്ങനെയാണ് കേരളവും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലെ കണക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *