കൈവെട്ട് കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ ടി ജെ ജോസഫിന്‍്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

രണ്ടാം പ്രതി സജല്‍, ഒന്‍പതാം പ്രതി നൗഷാദ് എന്നിവരാണ് കോവിഡ്‌ പശ്ചാത്തലത്തില്‍ വിചാരണ നീട്ടണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

2015 ന് ശേഷം അറസ്റ്റിലായ 11 പ്രതികളുടെ വിചാരണ ഇന്ന് കൊച്ചി എന്‍ ഐ എ കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി തള്ളിയതോടെ രണ്ടാം ഘട്ടവിചാരണയ്ക്കുള്ള തടസ്സങ്ങള്‍ നീങ്ങി.

ആദ്യം അറസ്റ്റിലായ 13 പ്രതികളുടെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *