അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നടപടിയില്‍ ഹൈക്കോടതി നോട്ടീസ്

കൊച്ചി: അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച്‌ ഹൈക്കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍.

ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ചൂണ്ടിക്കാട്ടിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. നോട്ടീസ് അയച്ച കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *