സംസ്ഥാനത്ത് ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ; പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെ എസ് ആര്‍ ടി സി ഏതാനും സര്‍വീസുകള്‍ നടത്തും. നിര്‍മാണ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.

10.83 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 1,27,152 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.15000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം.ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക

Leave a Reply

Your email address will not be published. Required fields are marked *