കോണ്‍ഗ്രസ് ഭരിച്ചിട്ടും നെടുമ്ബാശേരി വിമാനത്താവളത്തിന് ലീഡറുടെ പേര് നല്‍കാന്‍ കഴിഞ്ഞില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും കോണ്‍ഗ്രസ്‌ ഭരിച്ചിട്ടും നെടുമ്ബാശേരി വിമാനത്താവളത്തിന് ലീഡറുടെ പേര് നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കെ മുരളീധരന്‍ എം പി.

കെ കരുണാകരന്‍്റെ കാലത്തെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ കരുണാകരന്‍്റെ കാലത്തെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാകും. നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന് നിരവധി പാഠങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. അഞ്ചുകൊല്ലം നന്നായി പ്രയാസപ്പെടേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല – മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *