സര്‍ക്കാരിന്‍റേത് നിക്ഷേപക സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാട്: മന്ത്രി

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഭാരവാഹികളുമായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംരംഭകത്വ മേഖലയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ച്‌ ഗൗരവതരമായ അഭിപ്രായങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു.

സി ഐ ഐ ഭാരവാഹികള്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളില്‍ നിയമപരമായി പരിശോധിക്കേണ്ടവ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന സമീപനം സര്‍ക്കാര്‍ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed