എല്‍ഡിഎഫില്‍ തുടരണമോയെന്ന് കേരള കോണ്‍ഗ്രസ് ആലോചിക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരണോയെന്നതില്‍ ആലോചന വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ഇതില്‍, കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ജോസ് കെ മാണിയും കൂട്ടരും ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയെ ചുവപ്പു പരവതാനി വിരിച്ച്‌ സ്വീകരിച്ചതാണ് ഇടതുമുന്നണി.ആദര്‍ശധീരന്മാരും പുറത്ത് നില്‍ക്കുമ്ബോള്‍ അഴിമതിക്കാരനാകുന്നതുമാണ് പതിവ് രീതി. കെ എം മാണിയെ കൂടെ നിര്‍ത്തിയിട്ടും ഇടതുമുന്നണി അപമാനിച്ചു.- വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *