ഭൂവിസ്തൃതിയുടെ 33 ശതമാനവും വൃക്ഷാവരണത്തിന്റെ കീഴിലാക്കുകയാണ് ലക്ഷ്യമെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 33ശതമാനവും വൃക്ഷാവരണത്തിന്റെ കീഴിലാക്കുകയാണ് ലക്ഷ്യമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതും നിലവിലുള്ള മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതും ഓരോ വ്യക്തികളു ടേയും കടമയാണ്. ഇക്കാര്യത്തില്‍ എല്ലാവരുടേയും യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും വനങ്ങളെ സംരക്ഷിക്കുന്നതില്‍ ആദിവാസികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും ശുദ്ധവായു, ശുദ്ധജലം, നല്ല പരിസ്ഥിതി, നല്ല ആരോഗ്യം, വനാശ്രിത സമൂഹത്തിന് ജീവനോപാധി എന്നിവ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. വനമഹോത്സവത്തോടനുബന്ധിച്ച്‌ ആദിവാസികോളനികളിലെ വൃക്ഷവത്കരണം പദ്ധതിയുടെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം പാലോട് കക്കോട്ടുകുന്ന് ആദിവാസി ഊരില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *