കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സാമ്ബത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം ആരംഭിച്ചത്.

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്ബത്തിക തിരിമറി നടത്തിയെന്നാണ് പരാതി. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറി.

കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്ബത്തിക തിരിമറി നടത്തിയെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *