മരംകൊള്ള:മുന്‍ വനം-റവന്യു മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവില്‍ മുന്‍ റവന്യു മന്ത്രിയെയും വനം മന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിവാദ മരംമുറിക്ക് ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയത് മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് സ്ഥിരീകരിക്കുന്ന രേഖകളുടെ പൂര്‍ണരൂപം പുറത്തുവന്നതിനു പിറകെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സംഭവത്തില്‍ വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി. വയനാട്ടില്‍നിന്ന് മരം കടത്താനും വനംമന്ത്രി കൂട്ടുനിന്നിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *