കൊവാക്സിന്‍ 78% സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്

ബം​ഗളൂരു: കൊവാക്സിന്‍ 78 ശതമാനം സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. വാക്സീന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്ബനി അവകാശപ്പെടുന്നു.

18 മുതല്‍ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീന്‍ 77.8% ഫലപ്രദമാണെന്ന് കമ്ബനി അറിയിച്ചു. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. ​

ഗുരുതരമായി കോവിഡ് ബാധിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 93 ശതമാനമായി കുറയ്ക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *