പാകിസ്താനിലെ ഇന്ത്യന്‍ എംബസി വളപ്പില്‍ ഡ്രോണ്‍; പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ

ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യന്‍ എംബസി വളപ്പില്‍ ഡ്രോണ്‍. വെള്ളിയാഴ്ചയാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. എംബസിയില്‍ ഒരു ചടങ്ങ് നടക്കുന്നതിനിടെയാണിത്. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താന്‍ ഹൈക്കമ്മീഷണറെ ശക്തമായ പ്രതിഷേധം അറിയിച്ചു.

നയതന്ത്ര കാര്യാലയ മേഖല എന്നനിലയില്‍ അതീവ സുരക്ഷയുള്ള സ്ഥലത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ അടക്കമുള്ള വസ്തുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ ഉടന്‍ നീക്കണം ചെയ്യണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി.

ജമ്മു കശ്മീരിലെ വ്യോമതാവളത്തില്‍ ഞായറാഴ്ച ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള ലഷ്‌കറെ തോയിബ ഭീകരാണെന്നാണ് ഇന്ത്യ സംശയിക്കുന്നത്. ഇതിനു ശേഷം മൂന്ന്് തവണ അതിര്‍ത്തിയില്‍ ഡ്രോണ്‍ എത്തിയെങ്കിലും അതിര്‍ത്തി രക്ഷാസേന വെടിവച്ച്‌ തുരത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *