എ.ജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എ.ജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവര്‍ക്കും നേരെ ആക്രമണം നടന്നത്.

സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എന്‍ട്രി ഓഫിസര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *