സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

കോട്ടയം: സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പ്രവീണ്‍ ബാലചന്ദ്രന്‍ അറസ്റ്റില്‍.

തൃശ്ശൂര്‍ മിണാലൂരില്‍ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ യുവതി സ്പീക്കര്‍ എംബി രാജേഷിനെ നേരിട്ട് ഫോണില്‍ വിളിച്ച് നല്‍കിയ പരാതിയിലാണ് നിര്‍ണായകമായ അറസ്റ്റ് ഉണ്ടായത്.

സ്പീക്കറുടെ പി എ ആണെന്ന് പറഞ്ഞു പണം തട്ടിയെടുത്തു എന്നാണ് യുവതി സ്പീക്കറോട് പറഞ്ഞത്. ജല അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 10000 രൂപ വാങ്ങി എന്നാണ് പരാതി. ഇതിന് പുറമെ കോട്ടയം മുണ്ടക്കയം സ്വദേശിയില്‍ നിന്നും പണം വാങ്ങിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കോട്ടയം കുമാരനല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രവീണ്‍ ബാലചന്ദ്രന്‍. പരാതി ഉയര്‍ന്നതോടെ ഇയാള്‍ മുങ്ങി. സ്പീക്കര്‍ എം ബി രാജേഷ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമായത്.

പ്രവീണ്‍ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയില്‍ മാത്രം ഇതുവരെ ആറു പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ മൂന്നെണ്ണം ഗാന്ധിനഗര്‍ സ്റ്റേഷനിലാണ്. മുണ്ടക്കയത്ത് രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ഒരു പരാതിയുമാണ് പ്രവീണ്‍ ബാലചന്ദ്രനെതിരെ ലഭിച്ചിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed