കെ.പി.സി.സി ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് പൊതുവികാരമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കെ.പി.സി.സി.ക്ക് ഇനി ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് പൊതുവികാരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.

രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ജംബോ കമ്മറ്റി വേണ്ടെന്ന് ധാരണയായത്. ഭാരവാഹികളുടെ എണ്ണം രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനിക്കാമെന്നും നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണയായെന്ന് വി.ഡി സതീശന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരുമായി കെ സുധാകരന്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പത്തുപേര്‍ കെ.പി.സി.സി ഭാരവാഹികളായും 51 പേര്‍ നിര്‍വാഹക സമിതി അംഗങ്ങളായും മതിയെന്നതാണ് സുധാകരന്‍റെ നിലപാട്. ഹൈകമാന്‍റ് അനുമതി കൂടി വാങ്ങിയ ശേഷമായിരിക്കും അന്തിമ തീരുമാനം. എല്ലാവരെയും ഒരുമിച്ച്‌ നിര്‍ത്തി എല്ലാവര്‍ക്കും സ്വീകാര്യമായ ഫോര്‍മുലയാണ് ആലോചിക്കുന്നതെന്നും സമയബന്ധിതമായി ഭാരവാഹി നിര്‍ണ്ണയും പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *