സ്വകാര്യ ആശുപത്രികള്‍ക്ക് മുറി വാടക തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: സ്വകാര്യ ആശുപത്രികള്‍ക്ക് മുറി വാടക തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി.

മുറികളുടെ ചികിത്സാ നിരക്കുകള്‍ തീരുമാനിക്കേണ്ടത് സ്വകാര്യ ആശുപത്രികളല്ലെന്ന് വിമര്‍ശിച്ചു കൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തള്ളിയത്.

നേരത്തെ കോടതി പുറത്തിറക്കിയ ഉത്തരവിന് നേര്‍ വിപരീതമായാണ് പുതിയ ഉത്തരവെന്ന് ഹൈക്കോടതി പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് മാത്രമല്ല അനുബന്ധ രോഗികുടെ സ്വകാര്യ ആശുപത്രികളിലെ ചെലവുകളിലും വ്യക്തത വരുത്തണമെന്നും എല്ലാ ഭാരവും കോടതികളുടെ ചുമലില്‍ കെട്ടിവയക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും കോടതി നിരീക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *