രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

രാജ്യത്ത് ഇതുവരെയുള്ള കോവിഡ് കേസുകളുടെ എണ്ണം മൂന്നുകോടി പിന്നിട്ടു . ഇതോടെ രാജ്യത്ത് 3,00,28,709 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അതെ സമയം 24 മണിക്കൂറിനിടെ 1,358 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,90,660 ആയി ഉയര്‍ന്നു . 68,817 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയിട്ടുണ്ട്. നിലവില്‍ 6,43,194 സജീവ കേസുകളാണ് രാജ്യത്തുള്ളത് .

96.56 ശതമാനമാണ് രോഗമുക്തി നിരക്കെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *