സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി ആരംഭിച്ച ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചു. തിങ്കളാഴ്ചയാണ് സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടുകളിലാണ് ബസ് സര്‍വീസ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.

ലോകമെമ്ബാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവകുന്ന സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍ എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച്‌ വരുകയാണ്. നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് നിലവില്‍ അവരുടെ പക്കലുള്ള രണ്ട് എല്‍എന്‍ ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെഎസ്‌ആര്‍ടിസിക്ക് വിട്ടു തന്നിട്ടുണ്ട് . ഈ മൂന്ന് മാസ കാലയളവില്‍ ഈ ബസ്സുകളുടെ സാങ്കേതികവും സാമ്ബത്തികവുമായ സാദ്ധ്യതാപഠനം നടത്തുന്നതാണ്. കൂടാതെ ഡ്രൈവര്‍, മെയിന്റനന്‍സ് വിഭാഗം എന്നിവരുടെ അഭിപ്രായങ്ങളും ശേഖരിക്കുമെന്നും ആന്റണി രാജു അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *