കോവിഡ് ചികിത്സ: റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാം

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍.

നിശ്ചയിച്ച നിരക്ക് പൊതുവായി പ്രദര്‍ശിപ്പിക്കണം. സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്കും സര്‍ക്കാര്‍ നിരക്ക് ബാധകമാണ്. പ്രൈവറ്റ് ഹോസ്പിറ്റല്‍സ് മാനേജ്‌മെന്റ് അസോസിയേഷന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

നേരത്തെ കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തോതില്‍ പണം ഈടാക്കുന്നത് വിവാദമായിരുന്നു. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട് തുക ഏകീകരിക്കണമെന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *