ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 217 ന് പുറത്ത്

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 217 റണ്‍സിന് പുറത്ത്. 92.1 ഓവറില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിര ന്യൂസിലന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞു. 22 ഓവറില്‍ 12 മെയ്ഡനോടെ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജെമീസണ്‍ ആണ് സതാംപ്ടണില്‍ ഇന്ത്യയെ ഒതുക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാല് ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സെന്ന നിലയിലാണ്. ടോം ലാതവും ഡേവന്‍ കോണ്‍വേയുമാണ് ക്രീസില്‍.

ഒരാള്‍ പോലും അര്‍ധ ശതകം കടക്കാതിരുന്ന ഇന്ത്യന്‍ നിരയില്‍ 49 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടോപ് സ്‌കോറര്‍. അഞ്ച് പേര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. ഒടുവില്‍ ഒരറ്റത്ത് നിന്ന് രവീന്ദ്ര ജഡേജ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുമെന്ന പ്രതീക്ഷിച്ചെങ്കിലും മറുവശത്ത് നില്‍ക്കാന്‍ വാലറ്റത്തിന് കഴിയാതെ പോയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 217 ല്‍ അവസാനിച്ചു.

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സുമായി ബാറ്റിങ്ങ് പുന:രാംഭിച്ച ഇന്ത്യയ്ക്ക് 77 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്റുകള്‍ കൂടി നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(44), ഋഷഭ് പന്ത്(നാല്), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ( 49), രവിചന്ദ്രന്‍ അശ്വിന്‍(22), ഇഷാന്ത് ശര്‍മ്മ(4), ജസ്പ്രീത് ബുംമ്ര(0), മൊഹമ്മദ് ഷമി(4), രവീന്ദ്ര ജഡേജ(15) എന്നിവരുടെ വിക്കറ്റുകള്‍ കുടിയാണ് ഇന്ന് നഷ്ടമായത്.

 

Leave a Reply

Your email address will not be published. Required fields are marked *