സ്വര്‍ണ്ണക്കടത്ത് : സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ കസ്റ്റംസ്. കോണ്‍സല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കിയ സര്‍ക്കാര്‍, കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് പാസ് നല്‍കിയതായും കസ്റ്റംസ് വ്യക്തമാക്കി. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് ചൂണ്ടിക്കാണിച്ചു.

കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസിന്റെ നടപടി.

സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്ത്, കോണ്‍സല്‍ ജനറല്‍ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളര്‍ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിങ്ങനെ മൂന്ന് തരം കളളക്കടത്ത് നടന്നതായാണ് കസ്റ്റംസിന്‍റെ നിഗമനം. അനധികൃതമായി വിദേശത്തേക്ക് കൊണ്ടുപോയത് ഉന്നതതലത്തിലുളള പലരുടേയും പണമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *