റയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് രീതിയില്‍ മാറ്റം

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തില്‍ മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ. വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ഉടന്‍ റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. ഐആര്‍സിടിസി പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആനന്ദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഐആര്‍സിടിസിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്‍കുന്നവര്‍ക്കാണ് കാലതാമസമില്ലാതെ റീഫണ്ട് ലഭിക്കുക. നിലവിലെ സംവിധാനം അനുസരിച്ച്‌ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം റീഫണ്ട് ആകാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെയെടുക്കും. എന്നാല്‍ പുതിയതായി പുറത്തിറക്കിയ സംവിധാനം എല്ലാ യാത്രക്കാര്‍ക്കും ഗുണം ചെയ്യുമെന്ന് ആനന്ദ് കുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *