കെകെ ശൈലജയ്ക്ക് വീണ്ടും രാജ്യാന്തര പുരസ്കാരം

തിരുവനന്തപുരം; മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര പുരസ്കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല(സി.ഇ.യു)യുടെ 2021-ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരമാണ് ശൈലജ അര്‍ഹയായത്. പൊതുജനാരോഗ്യത്തിന് നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്കാരം.

സാമ്ബത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ ജോസഫ് സ്റ്റിഗ് ലിസ്,നൊബേല്‍ പുരസ്കാര ജേതാവ് സ്വെത്‌ലാന അലക്‌സ്യേവിച്ച്‌,ഐക്യരാഷ്ട്ര സഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ചെക് പ്രസിഡന്‍റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ എന്നിവരാണ് മുമ്ബ് ഇതേ പുരസ്കാരത്തിന് അര്‍ഹരായവര്‍.

കൊവിഡ് കാലത്ത് നിശ്ചയദാര്‍ഡ്യമുള്ള നേതൃത്വവും മൂഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പൊതുജനാരോഗ്യ സംവിധാനവും ഒപ്പം കൃത്യമായ രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്താല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് കെകെ ശൈലയും പൊതുജനാരോഗ്യവകുപ്പിലെ ജീവനക്കാരും ലോകത്തിന് കാണിച്ചു തന്നുവെന്ന് സിഇയു പ്രസിഡന്റും റെക്ടറുമായ മൈക്കില്‍ ഇഗ്നാഫ് പറഞ്ഞു.

ശൈലജ ടീച്ചറുടെ ഉദാഹരണം യുവതികള്‍ക്ക് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പ്രചോദനമാണെന്നും കൊവിഡിനെ പ്രതിരോധിച്ച കേരളത്തിലെ മാതൃക വികസ്വര രാജ്യങ്ങള്‍ക്ക് പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *