മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും അടിസ്ഥാനപരമായി ഗുണ്ടകള്‍: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും അടിസ്ഥാനപരമായി ഗുണ്ടകളെന്ന് തെളിഞ്ഞിരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരന്‍.

മരം മുറി വിവാദം, കൊവിഡ് പ്രതിരോധത്തിലെ തോല്‍വി എന്നിവ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെ രക്ഷപ്പെടുത്തി വിഷയങ്ങളെ ശ്രദ്ധ തിരിച്ച്‌ വിടാന്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം സിപിഎം തീരുമാനപ്രകാരമാണ്. വിമര്‍ശനങ്ങള്‍ക്ക് സിപിഎം മറുപടി നല്‍കണം.ജനങ്ങളില്‍ തെറ്റിദ്ധാരണ നീക്കാന്‍ ഇത് അനുചിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.രണ്ടു വാര്‍ത്താ സമ്മേളനങ്ങളും ആസൂത്രിതമാണ്.വാര്‍ത്താ സമ്മേളനത്തില്‍ നടത്തേണ്ടത് ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ചകളും കൊലവിളിയുമല്ല.മറിച്ച്‌, സംസ്ഥാനത്ത് കൊവിഡ് രോഗബാധിതര്‍ നിലവില്‍ കൂടുതലാണ്. രോഗികളുടെ എണ്ണം എങ്ങനെ കുറയ്ക്കാം എന്നതടക്കമുള്ള ഫലപ്രദമായ ചര്‍ച്ചകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിവിശേഷം വിശദീകരിക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍, മുന്‍കൂട്ടി തയ്യാറാക്കി വന്ന് കൊലവിളി നടത്തുന്ന ഒരു മുഖ്യമന്ത്രി, പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രതിപക്ഷ നേതാവ്. ഇത്തരം ഒരു മുഖ്യമന്ത്രിയേയും പ്രതിപക്ഷത്തേയുമാണോ കേരളത്തിന് വേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *